SignIn
Kerala Kaumudi Online
Saturday, 27 April 2024 6.44 AM IST

യുവതിക്കെതിരെ പരാമർശം : സി.പി.ഐ നേതാവിനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

kerala-womens-commission

ആലപ്പുഴ : പ്രസംഗത്തിനിടെ യുവതിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ സി.പി.ഐ സംസ്ഥാന കൗൺസിലംഗവും മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായ അ‌ഡ്വ.ജോയിക്കുട്ടി ജോസിനെതിരെ വനിതാകമ്മിഷൻ കേസെടുത്തു.

മാസങ്ങൾക്ക് മുമ്പ് കുട്ടനാട്ടിലെ മണലാടി ലക്ഷംവീട്ടിലേക്ക് പാതിരാത്രിയിൽ നടന്ന വഴിവെട്ടുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ മർദ്ദനത്തിനെതിരെ ബി.കെ.എം.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് നടന്ന പ്രതിഷേധയോഗത്തിലായിരുന്നു വസ്തുവിന്റ ഉടമയായ യുവതിക്കും പൊലീസിനുമെതിരെ അഡ്വ.ജോയിക്കുട്ടി ജോസിന്റ വിവാദ പരാമർശം.

തനിക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് യുവതി രാമങ്കരി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് യുവതി വനിതാ കമ്മിഷന് പരാതി നൽകുകയായിരുന്നു. 14ന് രാവിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്ന സിറ്റിംഗിൽ ഹാജരാകണമെന്ന് ജോയിക്കുട്ടി ജോസിന് വനിതാ കമ്മിഷൻ നോട്ടീസ് അയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA WOMENS COMMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.