SignIn
Kerala Kaumudi Online
Friday, 27 May 2022 1.47 AM IST

കൂടുതൽ ലഹരിക്കേസ് എറണാകുളത്ത്, വേട്ടയിൽ മുന്നിൽ എന്നിട്ടും കുറവില്ല

fg

കൊച്ചി: ലഹരി വേട്ടയിൽ ജില്ലയെ വെല്ലാൻ വേറെ ആളില്ല. കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് പിടികൂടിയ ലഹരിക്കേസുകളുടെ എണ്ണത്തിൽ മുൻപന്തിയി​ലാണ് എറണാകുളം. 3,623 നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രാപിക്‌സ് സബ്സ്റ്റൻസസ്‌ (എൻ.ഡി.പി.എസ്) കേസുകളാണ് ഇക്കാലയളവിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത്. തൃശൂരാണ് തൊട്ടുപിന്നിൽ. കേസുകളുടെ എണ്ണം 2843. മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ നിന്ന് പിടികൂടിയത് 2591 കേസുകളാണ്. കാസർകോടാണ് ഏറ്റവും പിന്നിൽ. ഇവിടെ വെറും 616 കേസുകൾ മാത്രമേയുള്ളൂ. കേസുകൾ അധി​കമാണെങ്കിലും ജില്ലയിലേക്കുള്ള മയക്കു മരുന്നി​ന്റെ ഒഴുക്ക് തടയാനായി​ട്ടില്ല. സംസ്ഥാനത്ത് പിടികൂടുന്ന ലഹരിമരുന്നുകളുടെയും കഞ്ചാവിന്റെയും തോത് അഞ്ച് മുതൽ ആറ് ശതമാനം വരെ ഉയർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 2016 മുതൽ 2021 ജൂൺ വരെ 13,439 കിലോഗ്രാം കഞ്ചാവാണ് സംസ്ഥാനത്ത് പിടികൂടിയത്. ഇതിൽ 988 കിലോയും എറണാകുളത്ത് നി​ന്നായി​രുന്നു. 131 കഞ്ചാവ് ചെടിയും 5774 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

 ജില്ല - അബ്കാരി -ലഹരി - നിരോധിത പുകയില ഉത്പന്നങ്ങൾ
തിരുവനന്തപുരം- 7837-1932-38900
കൊല്ലം -8797-2453-39232
പത്തനംതിട്ട-7351-1273-42462
ആലപ്പുഴ-6586-2498-21497
കോട്ടയം-4926-2147-32712
ഇടുക്കി-2812-2259-12994
എറണാകുളം-4168-3623-28662
തൃശൂർ -6973-2843-24643
പാലക്കാട് -9082-2363-18630
മലപ്പുറം-6145-2591-27707
കോഴിക്കോട്-7043-1083-13156
വയനാട്-4152-1734-17683
കണ്ണൂർ -8095-2086-25957
കാസർകോട്- 4937-616-12466

 പിടിച്ചെടുത്തവ അളവ് (2016 -2021 ജൂലായ് )
സ്പിരിറ്റ് -4677 ലിറ്റർ
ചാരായം -1481 ലിറ്റർ
വിദേശമദ്യം -12076 ലിറ്റർ
കഞ്ചാവ് -988 കിലോ ഗ്രം
കോട -29242 ലിറ്റർ
കഞ്ചാവ് ചെടി -131 എണ്ണം
ഹാഷിഷ് ഓയിൽ -5774 ഗ്രം
എം.ഡി.എം.എ -159.7 ഗ്രാം
എൽ.എസ്.ഡി -0.95 ഗ്രാം
ടാബ് -103 എണ്ണം
ആമ്പ്യൂൾ -4
ബ്രൗൺഷുഗർ -40.69 ഗ്രാം
ഹെറോയിൻ -13.48 ഗ്രാം

 ലഹരിക്കേസുകളിൽ വിശദമായ അന്വേഷണവും നിരീക്ഷണവുമാണ് നടത്തിവരുന്നത്. നിരവധി കേസുകൾ പിടികൂടാനായി. അന്യസംസ്ഥാന തൊഴിലാളികളെ ഇടനിലക്കാരാക്കിയുള്ള ലഹരികടത്ത് തടയാൻ രഹസ്യ റെയ്ഡുകളും നടത്തുന്നുണ്ട്.

അബ്ദുൾ സലാം

അസി.കമ്മിഷണർ

നാർക്കോട്ടിക്സ്

കൊച്ചി സിറ്റി​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.