സിനിമയിൽ സ്ത്രീക്കും പുരുഷനും തുല്യ വേതനം ലഭിക്കുന്നതിനെ കുറിച്ച്
ഇപ്പോൾ പലരും തുറന്നു പറയുന്നതിൽ സന്തോഷമുണ്ടെന്ന് ബോളിവുഡ്താരം
കരീന കപൂർ. രാമായണത്തെ അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന
'സീത ദ ഇൻകാർനേഷൻ' എന്ന സിനിമയ്ക്ക് പ്രതിഫലമായി 12 കോടി
ആവശ്യപ്പെട്ടതിനെ തുടർന്ന് കരീന ട്രോളുകളിൽ നിറഞ്ഞിരുന്നു.
എന്താണ് തനിക്ക് വേണ്ടത് എന്നാണ് താൻ വ്യക്തമാക്കുന്നത്, അതിന് ആ
ബഹുമാനം ലഭിക്കണമെന്ന് കരുതുന്നു. ഇത് ആവശ്യപ്പെടുന്നു എന്നതിലല്ല
കാര്യം, സ്ത്രീകളെ ബഹുമാനിക്കുക എന്നതിലാണ്. കാര്യങ്ങൾ
മാറിക്കൊണ്ടിരിക്കുകയാണെന്ന് കരുതുന്നുവെന്നുമാണ് കരീന ട്രോളുകളോട്
പ്രതികരിച്ചത്.
വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അമ്മയായെങ്കിലും സിനിമയിൽ സജീവമാണ്
കരീന. സെയ്ഫ് അലിഖാനെ വിവാഹം കഴിച്ചപ്പോൾ, വിവാഹിതയായ നായികയ്ക്കൊപ്പം ജോലി
ചെയ്യാൻ ഒരു നിർമ്മാതാവും ആഗ്രഹിക്കില്ലെന്നും തന്റെ കരിയർ
അവസാനിക്കുമെന്നും പലരും പറഞ്ഞിരുന്നു.
വിവാഹം തന്റെ കരിയർ അവസാനിപ്പിക്കുകയാണെങ്കിൽ, അത് നല്ലതാണ്, അതാണ്
തന്റെ വിധി, അതുകൊണ്ട് താൻ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം
കഴിക്കാതിരിക്കാൻ പോകുന്നില്ല എന്നാണ് താൻ ചിന്തിച്ചത് എന്നും കരീന
പറയുന്നു. ആദ്യ മകൻ തൈമൂറിനെ ഗർഭത്തിലിരിക്കെയാണ് കരീന വീരേ ദി
വെഡ്ഡിംഗ് ചിത്രത്തിൽ അഭിനയിച്ചത്. ലാൽ സിംഗ് ചദ്ദയാണ് കരീനയുടെ ഇനി
റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |