കൊച്ചി: ഭഗവദ് ഗീതാപഠന സഹായി, ബോധന സൂചന സഹിതം എന്ന വീഡിയോ പുസ്തകത്തിന്റെ ആദ്യപാഠം 'ദർശന പൂർണിമ ' യൂ ട്യൂബ് ചാനലിൽ സംസ്കൃത പണ്ഡിതനും ഭഗവത് ഗീതാ നിഘണ്ടു കർത്താവുമായ ആർ. ഹരി പ്രകാശനം ചെയ്തു. നൂറ്റിയെട്ടു പാഠങ്ങളുള്ള വീഡിയോ പുസ്തകത്തിന്റെ രചയിതാവ് സമ്പാതി വേണുഗോപാലാണ്. 2011-12 വർഷങ്ങളിൽ 73 ആഴ്ചകളായി അമൃതഗീതം എന്ന പേരിൽ ഇത് കേരളകൗമുദി വാരികയിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്നു. എളമക്കരയിൽ നടന്ന ചടങ്ങിൽ എം.എ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ആർ. കൃഷ്ണപ്രസാദ്, പി.എസ്.അനിരുദ്ധൻ, കെ.ആർ. ചന്ദ്രശേഖരൻ, നാസർ, മോഹൻ കുമാർ എന്നിവർ സംസാരിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |