SignIn
Kerala Kaumudi Online
Tuesday, 19 October 2021 9.02 AM IST

രക്തസാക്ഷിയെന്നത് പണം കായ്ക്കുന്ന മരം മാത്രമായിരുന്നെന്ന് അറിഞ്ഞില്ല, കരളലിവുണ്ടെങ്കിൽ സിപിഎം ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കില്ലായിരുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

rahul-mamkootathil

കോട്ടയം: ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷയ്ക്ക് എതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്.ഡി.പി.ഐ പിന്തുണയോടെ പാസായതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കെ.എം. മാണിയെ കോഴ മാണിയെന്ന് വിളിച്ച് അപമാനിച്ച നാവ് കൊണ്ട് വിശുദ്ധനാക്കിയ സി.പി.എം ഇതാ വട്ടവടയിൽ നിന്നും 185 കിലോമീറ്റർ മാത്രം അകലെയുള്ള ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയിരുന്നു. ഈരാറ്റുപേട്ടയിൽ നിന്നും ഏറെ അകലെയല്ലാത്ത മഹാരാജാസിൽ അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കയറ്റിയ എസ്.ഡി.പി.ഐ യുടെ "ഒക്കച്ചങ്ങായിയായി " മാറി അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ ഹൃദയ ശൂന്യർക്ക് മാത്രമേ സാദ്ധ്യമാവൂ. കവലകൾ തോറുമുള്ള ചുമരുകളിൽ വർഗീയത തുലയട്ടെ യെന്ന് എഴുതുമ്പോൾ അറിഞ്ഞില്ല രക്തസാക്ഷിയെന്നത് പണം കായ്ക്കുന്ന മരം മാത്രമായിരുന്നു സി.പി.എമ്മിനെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങളറിഞ്ഞോ സി പി എം ഈരാറ്റുപേട്ടയിൽ നടത്തിയ വിപ്ലവ പോരാട്ടം?
കെ.എം മാണിയെ കോഴ മാണിയെന്ന് വിളിച്ച് അപമാനിച്ച നാവ് കൊണ്ട് വിശുദ്ധനാക്കിയ സി പി എം ഇതാ വട്ടവടയിൽ നിന്നും 185 കിലോമീറ്റർ മാത്രം അകലെയുള്ള ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയിരുന്നു. ഈരാറ്റുപേട്ടയിൽ നിന്നും ഏറെ അകലെയല്ലാത്ത മഹാരാജാസിൽ അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കയറ്റിയ എസ്.ഡി.പി.ഐ യുടെ "ഒക്കച്ചങ്ങായിയായി " മാറി അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ ഹൃദയ ശൂന്യർക്ക് മാത്രമേ സാധ്യമാവൂ.

കവലകൾ തോറുമുള്ള ചുമരുകളിൽ വർഗ്ഗീയത തുലയട്ടെ യെന്ന് എഴുതുമ്പോൾ അറിഞ്ഞില്ല രക്തസാക്ഷിയെന്നത് പണം കായ്ക്കുന്ന മരം മാത്രമായിരുന്നു സി.പിഎമ്മിനെന്ന്. വട്ടവടയിൽ അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ നോവിപ്പോഴും കേരളം മറന്നിട്ടില്ല. നാൻ പെറ്റ മകനേയെന്ന് വിതുമ്പിക്കരഞ്ഞ അമ്മയോടെങ്കിലും അൽപം കരളലിവുണ്ടെങ്കിൽ സി പി എം ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കില്ലായിരുന്നു.

അതെങ്ങനെ, ഇരട്ടത്താപ്പല്ലാണ്ടൊരു രാഷ്ട്രീയം അവർക്കില്ലല്ലോ! ഇരാറ്റുപേട്ട നഗരസഭയ്ക്ക് തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ CPIM ഭരിക്കുന്നത് പി സി ജോർജ്ജിന്റെ പിന്തുണയിലും, കുറച്ചു മാറി റാന്നിയിൽ BJP പിന്തുണയിലും ഭരിക്കുന്ന ഒരു പ്രത്യേക തരം പാർട്ടിയാണ് CPIM....

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAHUL MAMKOOTATHIL, CPM, LDF, SDPI, YOUTH CONGRESS, UDF, ABHIMANYU
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.