വാഴൂർ : ഉത്പാദന രംഗത്തേത് പോലെ കാർഷികോത്പന്നങ്ങളുടെ വിപണനത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ വേണമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. വാഴൂർ പഞ്ചായത്തിൽ ആരംഭിച്ച സമ്പൂർണ പ്ലാവ് ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയുടെ ഉന്നമനത്തിനായി സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഇത് വിജയകരമാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |