കൊച്ചി: ഈ ശനിയാഴ്ച സ്റ്റേഷനുകളിലെത്തുന്നവർക്ക് എണ്ണമറ്റ ഫ്ളേവറുകളിലുള്ള ഹോംമേഡ് കേക്കുകൾ വാങ്ങാൻ അവസരമൊരുക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും വീടുകളിലുണ്ടാക്കുന്ന കേക്ക് വിൽക്കാൻ അവസരമുണ്ട്. ഇതിനുള്ള സ്റ്റാളുകൾ മെട്രോ അധികൃതർ ഒരുക്കി നൽകും. എത്ര കേക്ക് വേണമെങ്കിലും വിൽക്കാം. രജിസ്ട്രേഷൻ ഫീസോ മറ്റ് ചാർജുകളോ ഒന്നുമില്ല. രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടുവരെയാണ് സമയം. ആർക്കും അപേക്ഷിക്കാം. സ്റ്റേഷൻ ഏത് വേണമെന്ന് കേക്കുണ്ടാക്കുന്നവർക്ക് തീരുമാനിക്കാം. നിലവാരമുള്ളതാകണമെന്ന് മാത്രം. മെട്രോയിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. താത്പര്യമുള്ളവർ സെപ്തംബർ 16ന് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |