കൊച്ചി: ബീഹാർ സർക്കാരിന്റെ ബാബു ഗംഗാശരൺസിംഗ് പുരസ്കാരം നേടിയ ഡോ.കെ. വനജയെ കൊച്ചി കോർപ്പറേഷൻ മാമംഗലം ഡിവിഷൻ ആദരിച്ചു. നിരവധി ഹിന്ദി പുസ്തകങ്ങൾ രചിച്ച ഡോ. വനജ ഈവർഷത്തെ ഒറീസ കലിഗ ഫെസ്റ്റിവലിൽ പ്രത്യേക ക്ഷണിതാവാണ്. ഹൈബി ഈഡൻ എം.പി യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഡ്വ. മിനിമോൾ വി.കെ അദ്ധ്യക്ഷത വഹിച്ചു. എഡ്രാക്ക് പാലാരിവട്ടം പ്രസിഡന്റ് സി.വി. ജോഷി, ജോസഫ് അലക്സ്, ജോഷി പള്ളൻ, ഗോപാലൻ, ഡി.ജി. സുരേഷ്, ജോയ് പടയാട്ടിൽ, സനൽ തോമസ്, കെ.എം.ഐപ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു. മാമംഗലം ഡിവിഷനിൽ പത്ത്, പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |