പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 381 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും, 380 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,65,689 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,58,103 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 1286 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 155172 ആണ്. ജില്ലക്കാരായ 9499 പേർ ചികിത്സയിലാണ്.
കൊവിഡ് ബാധിതരായ ഒൻപതു പേർ ഇന്നലെ മരിച്ചു.
1) അയിരൂർ സ്വദേശി (84)
2) എഴുമറ്റൂർ സ്വദേശി (76)
3) ഓമല്ലൂർ സ്വദേശി (83)
4) മല്ലപ്പളളി സ്വദേശി (41)
5) ആറന്മുള സ്വദേശി (72)
6) റാന്നി സ്വദേശി (80)
7) കലഞ്ഞൂർ സ്വദേശി (51)
8) റാന്നിപെരുനാട് സ്വദേശി (82)
9) കുറ്റപ്പുഴ സ്വദേശി (80)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |