എടവണ്ണ: ഏറനാട് മണ്ഡലത്തിലെ ചെങ്ങര ജി.എൽ.പി സ്കൂളിന് അനുവദിച്ച 25 ലക്ഷം രൂപയുടെ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം പി.കെ. ബഷീർ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും വെസ്റ്റ് പത്തനാപുരം ജി.എൽ.പി സ്കൂളിന് അനുവദിച്ച 18ലക്ഷം രൂപയുടെ രണ്ട് ക്ലാസ് റൂം നിർമ്മാണവും കുനിയിൽ സൗത്ത് ജി.എൽ.പി സ്കൂളിന് അനുവദിച്ച 25 ലക്ഷം രൂപയുടെ മൂന്ന് ക്ലാസ് റൂം നിർമ്മാണവും കല്ലിങ്ങൽ എ.എം.എൽ.പി.സ്കൂളിന് അനുവദിച്ച 10ലക്ഷം രൂപയുടെ പാചകപ്പുര നിർമ്മണവും പൂർത്തീകരിച്ചിട്ടുണ്ട്. 78 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച നാലു സ്കൂളുകളുടെയും ഉദ്ഘാടനം ചടങ്ങിൽ പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |