കാട്ടാക്കട: പൂട്ടു പൊളിച്ച് ബേക്കറിയിൽ മോഷണം. കാട്ടാക്കട ആമച്ചൽ ജുമാമസ്ജിദിന് സമീപം അറവങ്കോണം സജിൻ ഭവനിൽ അജിന്റെ എസ്.എ ബേക്കറിയിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. ചൊവാഴ്ച രാവിലെ 7ന് കട തുറക്കാനായി എത്തിയപ്പോഴാണ് പൂട്ട് അറുത്തു മാറ്റിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് കട തുറന്ന് നടത്തിയ പരിശോധനയിൽ പണം സൂക്ഷിക്കുന്ന മേശ തുറന്ന നിലയിലും ഇതിൽ സൂക്ഷിച്ചിരുന്ന കട ലൈസൻസ് ഉൾപ്പെടെ പുറത്തേക്ക് വാരി വലിച്ചെറിഞ്ഞ നിലയിലുമായിരുന്നു. മോശയിൽ ഉണ്ടായിരുന്ന നാണയങ്ങളും കള്ളൻ കൊണ്ടുപോയി. ചിപ്സ്, മിക്സ്ചർ ഉൾപ്പടെ നിർമ്മിക്കുന്ന ബേക്കറിയിൽ റാക്കിൽ സൂക്ഷിച്ചിരുന്ന പലഹാരങ്ങളും കള്ളൻ കൊണ്ടുപോയി. ആഴ്ചകൾക്ക് മുൻപാണ് പ്രദേശത്ത് വീട്ടിൽ ഉറങ്ങി കിടന്ന വീട്ടമ്മയുടെ മലയും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും ഉൾപ്പടെ മോഷണം പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |