കൊച്ചി: മത്സരപരീക്ഷകൾക്കായി വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിൽ സൗജന്യ പരിശീലനവും നൽകുന്നു. മൂന്നു മാസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ബിരുദം, മൂന്ന് വർഷ ഡിപ്ലോമ, എൻജിനീയറിംഗ് എന്നിവയിലേതെങ്കിലും പാസായവർക്കും കോഴ്സ് പൂർത്തീകരിച്ചവർക്കും അവസരം. പ്രായപരിധി 26 -28. സൈബർശ്രീ സെന്റർ, സിഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല പി.ഒ, തിരുവനന്തപുരം 695015 വിലാസത്തിലോ cybersricdit@gmail.com ഇമെയിൽ വിലാസത്തിലോ സെപ്തംബർ 27ന് മുമ്പായി അയയ്ക്കണം. വെബ്സൈറ്റ് www.cybersri.org. ഫോൺ 04712933944, 9947692219, 9447401523. 9447401523.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |