തൃശൂർ: സംസ്ഥാനത്തെ ലാൻഡ് ട്രൈബ്യൂണലുകളിലും താലൂക്ക് ലാൻഡ് ബോർഡുകളിലും കെട്ടിക്കിടക്കുന്ന ഒരു ലക്ഷത്തിലേറെ അപേക്ഷകൾ രണ്ടു വർഷത്തിനകം തീർപ്പാക്കാൻ സ്പെഷൽ ഡ്രൈവ് നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. പട്ടയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ പ്രത്യേക
സംവിധാനമൊരുക്കും. അന്യാധീനപ്പെട്ടതും , നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നതുമായ മുഴുവൻ ഭൂമിയും തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് നൽകും. വനഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ , വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |