ന്യൂഡൽഹി : ചരക്ക്സേവന നികുതി (ജി.എസ്.ടി.) സംവിധാനത്തിൽ ഇൻപുട്ട് നികുതി റീഫണ്ട് ആനുകൂല്യം ചരക്കുകൾക്ക് മാത്രമല്ല സേവനങ്ങൾക്കും ലഭിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ, ഇൻപുട്ട് നികുതി തിരിച്ചു നൽകുന്നതിലെ വ്യവസ്ഥകളിലുള്ള പിഴവുകൾ ജി.എസ്.ടി. കൗൺസിൽ പരിഹരിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇൻപുട്ട് നികുതി ആനുകൂല്യം ചരക്കുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി 2017ലെ സി.ജി.എസ്.ടി. ചട്ടത്തിലുള്ള വ്യവസ്ഥ, സി.ജി.എസ്.ടി. നിയമത്തിലെ 54(3) വകുപ്പിന് വിരുദ്ധമെന്നാണ് ഗുജറാത്ത് ഹൈക്കോടതി വിധിച്ചത്. ഈ വിധി സുപ്രീംകോടതി റദ്ദാക്കി.
റീഫണ്ടിനുള്ള അവകാശം നിയമപരം മാത്രമാണെന്നും ഭരണഘടനാപരമല്ലെന്നുംകോടതി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |