ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മാതാവ് ഷാർലറ്റ് ജോൺസൺ വാൾ (79) അന്തരിച്ചു. ലണ്ടൻ സെന്റ് മേരീസ് ഹോസ്പിറ്റലിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഏറെക്കാലമായി പാർക്കിൻസൺസ് രോഗബാധിതായിരുന്നു. യൂറോപ്യൻ മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റായിരുന്ന സർ ജെയിംസ് ഫോസെറ്റിന്റെ മകളായ ഷാർലറ്റ് അറിയപ്പെടുന്ന പ്രൊഫഷണൽ ചിത്രകാരിയാണ്. തന്റെ കുടുംബത്തിലെ 'പരമോന്നത അധികാരിയാണ് അമ്മയെന്നാണ് ബോറിസ് ഒരിക്കൽ അമ്മയെ വിശേഷിപ്പിച്ചത്.
1963 ൽ സ്റ്റാൻലി ജോൺസനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ബോറിസ് ഉൾപ്പെടെ നാല് കുട്ടികളുണ്ട്. 1979 ൽ വിവാഹ മോചനം നേടിയ ഷാർലറ്റ് 1988 ൽ അമേരിക്കൻ പ്രൊഫസർ നിക്കോളാസ് വാളിനെ വിവാഹം കഴിച്ച് ന്യൂയോർക്കിലേക്ക് പോയി. 1998 അദ്ദേഹത്തിന്റെ മരണ ശേഷം ലണ്ടനിലേക്ക് മടങ്ങിയെത്തി. ബ്രിട്ടനിലെ വിവിധ രാഷ്ട്രീയ നേതാക്കൾ ഷാർലറ്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |