SignIn
Kerala Kaumudi Online
Friday, 26 April 2024 6.40 PM IST

പട്ടയ മേള: കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

congress-march
ഒ​ല്ലൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ​ട്ട​യ​ ​വി​ത​ര​ണ​മേ​ള​ ​ന​ട​ക്കു​ന്ന​ തൃ​ശൂ​ർ​ ​ടൗ​ൺ​ ​ഹാ​ളി​ലേ​ക്ക് ​സം​ഘ​ടി​പ്പി​ച്ച​ ​മാ​ർ​ച്ച്. ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​മു​ൻ​ ​നി​ര​യിൽ.

തൃശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലെ അർഹതപ്പെട്ട ആയിരകണക്കിനു മലയോര കർഷകരെ ഒഴിവാക്കി നടത്തുന്ന പട്ടയമേള പ്രഹസനമാണെന്ന് ആരോപിച്ച് കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി. ആയിരക്കണക്കിന് അപേക്ഷകർ ഉണ്ടായിട്ടും 248 വനഭൂമി പട്ടയങ്ങൾ മാത്രമാണ് മേളയിൽ നൽകുന്നതെന്നും അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകണമെന്നും ആവശ്യപ്പെട്ട് പട്ടയ മേള നടക്കുന്ന ടൗൺഹാളിലേക്ക് നടത്തിയ മാർച്ചും ധർണയും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. അഭിലാഷ്, ടി.എം. രാജീവ്, സിജോ കടവിൽ, ലീലാമ്മ ടീച്ചർ, ജോണി ചിറയത്ത്, വി.വി. മുരളീധരൻ, ഡേവിസ് ചക്കാലക്കൽ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.