ചങ്ങനാശേരി: ജനറൽ ആശുപത്രിയിൽ എൻ.എച്ച്. എം ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജെരിയാട്രിക് വാർഡിന്റെ ഉദ്ഘാടനം 17 ന് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവ്വഹിക്കും. കിഫ്ബി പദ്ധതി പ്രകാരം 77 കോടിയുടെ 9 നില കെട്ടിടത്തിന്റെ ജോലികൾ ഉടനെ ആരംഭിക്കും. ഡയാലിസിസ് യൂണിറ്റ്, മെഡിക്കൽ സർജിക്കൽ വാർഡ്, കീമോതെറാപ്പി വിഭാഗം ഐ. സി. യു, നാല് ഓപ്പറേഷൻ തീയേറ്റർ തുടങ്ങിയവ ഇതിലുണ്ടാകും. ഒ.പി ബ്ലോക്കിലേക്ക് കാഷ്വാലിറ്റി മാറ്റി സ്ഥാപിച്ചതായി സൂപ്രണ്ട് അറിയിച്ചു. യോഗത്തിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |