തെങ്ങമം : കടമ്പനാട് വേമ്പനാട്ടഴകത്ത് ജംഗ്ഷന് സമീപമുള്ള മതിലിൽ മുടിയിഴകൾ വളരുന്ന ഒരു സുന്ദരിച്ചിത്രമുണ്ട്. ഒരു നിമിഷം ആരായാലും ഒന്ന് നോക്കി നിന്നുപോകും ഇൗ സുന്ദരിയെ കണ്ടാൽ. വള്ളി പടർപ്പുകൾ കൊണ്ട് തലമുടി തീർത്ത മനോഹരി കാഴ്ചയിൽ കൗതുകമാണ്. ഇവിടെ മതിലിന് പെയിന്റ് ചെയ്യാൻ വന്ന കലാകാരൻ ഉണ്ണികൃഷ്ണനാണ് വള്ളി പടർപ്പുകളുടെ വളർച്ച അനുസരിച്ച് മതിലിൽ സ്ത്രീയുടെ ചിത്രം വരച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായതോടെ നിരവധി ആളുകൾ കാണാൻ എത്തുന്നുണ്ട്. പെയിന്റിംഗ് ജോലി ചെയ്ത് ഉപജീവനം നടത്തുന്ന ഉണ്ണികൃഷ്ണൻ കടമ്പനാട് സ്വദേശിയാണ്. മ്യൂറൽ പെയിന്റിംഗും ചെയ്തുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |