SignIn
Kerala Kaumudi Online
Friday, 26 April 2024 5.49 PM IST

കുടുംബശ്രീക്ക് 3കോടിവരെ മൈക്രോ ക്രെഡിറ്റ് വായ്പ

kk

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസുകൾക്ക് മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന വായ്പ നൽകും. ഒരു കുടുംബശ്രീ സി.ഡി.എസിന് പരമാവധി മൂന്ന് കോടിവരെ വായ്പ അനുവദിക്കും. ഒ.ബി.സി വിഭാഗത്തിൽപ്പെടുന്നവർക്കു വേണ്ടിയുള്ള ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ പദ്ധതി പ്രകാരം കുറഞ്ഞത് 60 ശതമാനം പേരെങ്കിലും ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുന്ന അയൽക്കൂട്ടങ്ങൾക്ക് വായ്പ നൽകും. മതന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ വായ്പാ പദ്ധതി പ്രകാരം അയൽക്കൂട്ടങ്ങളിലെ 75 ശതമാനം അംഗങ്ങൾ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. 60% അംഗങ്ങൾ മാത്രം മത ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന ഗ്രൂപ്പുകളിൽ ബാക്കിയുള്ള മുഴുവൻ അംഗങ്ങളും എസ്.സി, എസ്. ടി/ ഒ.ബി.സി, അംഗപരിമിത വിഭാഗത്തിൽപ്പെടുമെങ്കിൽ അത്തരം ഗ്രൂപ്പുകൾക്കും വായ്പ അനുവദിക്കും.

ശുചീകരണ, മാലിന്യ സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്നവർ, കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന അയൽക്കൂട്ടങ്ങൾക്ക് ദേശീയ സഫായി കർമ്മചാരീസ് ധനകാര്യ വികസന കോർപ്പറേഷന്റെ പദ്ധതി പ്രകാരം വായ്പ അനുവദിക്കും. 50 ശതമാനം പേരെങ്കിലും ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. തൊഴിലുറപ്പ് പദ്ധതി, ഹരിത കർമ്മസേന എന്നിവയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അയൽക്കൂട്ടങ്ങൾക്കും വായ്പ ലഭിക്കും. അയൽക്കൂട്ടത്തിലെ അംഗങ്ങൾക്ക് വ്യക്തിപരമായും ജെ.എൽ.ജി ഗ്രൂപ്പുകളായും സംരംഭങ്ങൾ നടത്താം.

.
മഹിളാ സമൃദ്ധി യോജന പ്രകാരമുള്ള വായ്പ 3% നിരക്കിലും മൈക്രോ ക്രെഡിറ്റ് വായ്പ 4% നിരക്കിലുമാണ് അനുവദിക്കുന്നത്. സി.ഡി.എസിന് 1% നിരക്കിൽ മാർജിൻ ലഭിക്കും. 230 കോടി രൂപയാണ് മൈക്രോ ക്രെഡിറ്റ് വായ്പയായി വിതരണം ചെയ്യുന്നത്

പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കോർപ്പറേഷന്റെ ജില്ലാ / ഉപജില്ലാ ഓഫീസുകളിൽ ഒക്‌ടോബർ 15നകം അപേക്ഷ സമർപ്പിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUDUMBASRE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.