കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കർഷകരെയും സൈനികരെയും ആദരിക്കൽ ഉൾപ്പെടെ സംസ്ഥാന വ്യാപകമായി കർഷകമോർച്ച പരിപാടികൾ സംഘടിപ്പിക്കും. ഒക്ടോബർ ഏഴു വരെയാണ് പരിപാടികൾ. പിറന്നാൾ ദിനമായ ഇന്ന് കിസാൻ ജവാൻ സമ്മാൻ ദിനമായി ആഘോഷിക്കും.വാർത്താസമ്മേളനത്തിൽ കർഷകമോർച്ച സംസ്ഥാന സെക്രട്ടറിമാരായ എം.വി. രഞ്ജിത്ത്, എം. ആശിഷ്, ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ, ജില്ലാ സെക്രട്ടറി സുനിൽകുമാർ, ഇ.പി. രഘുനാഥ് എന്നിവർ പങ്കെടുത്തു.പുഴകളിൽ നിന്നും തോടുകളിൽ നിന്നും പ്ളാസ്റ്റിക്കും മാലിന്യങ്ങളും നീക്കുക, കേന്ദ്ര ക്ഷേമപദ്ധതികളെക്കുറിച്ച് പ്രചാരണം നടത്തുക, പ്രധാനമന്ത്രിക്കായി പൂജകൾ നടത്തുക തുടങ്ങിയവയാണ് പരിപാടികളെന്ന് നേതാക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |