അമ്പലപ്പുഴ: ജെ.എസ്.എസിൽ നിന്ന് തങ്ങളെ പുറത്താക്കാൻ എ.എൻ.രാജൻ ബാബുവി
ന് യാതൊരു അധികാരവുമില്ലെന്ന് ജെ.എസ്.എസ് ജനറൽ സെക്രട്ടറി ഡോ.പി.സി.ബീനാകുമാരിയും പ്രസിഡന്റ് സംഗീത് ചക്രപാണിയും പ്രസ്താവനയിൽ അറിയിച്ചു.
ഡോ.പി.സി. ബീനാകുമാരി, സംഗീത് ചക്രപാണി, കെ.ശിവാനന്ദൻ, അഡ്വക്കേറ്റ് പി.ആർ.പവിത്രൻ, എം.ബാവ എന്നിവരെ ജെ.എസ്.എസിൽ നിന്ന് പുറത്താക്കിയതായി ജനറൽ സെക്രട്ടറി എ.എൻ.രാജൻ ബാബു കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് രാജൻ ബാബുവിനെ ഗൗരിയമ്മ ജെ.എസ്.എസിൽ നിന്ന് 2021 ഫെബ്രുവരി 22ന് പുറത്താക്കിയതാണ്. ജെ.എസ്.എസിൽ നിന്ന് പുറത്തായ രാജൻ ബാബുവിന് ജെ.എസ്.എസ് അംഗങ്ങളുടെ മേൽ നടപടി സ്വീകരിക്കാൻ യാതൊരു അധികാരമില്ലെന്നുമാണ് ബീനാകുമാരിയും സംഗീത് ചക്രപാണിയും പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |