പ്രമാടം : ശക്തമായ മഴയെ തുടർന്ന് അച്ചൻകോവിലാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. വെള്ളപ്പൊക്ക ഭീഷണി നിലവിൽ ഇല്ലെങ്കിലും മഴ തുടരുന്നത് തീരദേശ വാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രികാലങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്. ഈ സമയം നദിയിൽ ജലനിരപ്പ് വലിയ രീതിയിൽ ഉയരും. എന്നാൽ പകൽ സമയത്ത് വെള്ളം ഭാഗികമായി താഴുന്നുമുണ്ട്. മഴ ശക്തമായതോടെ തീരം ഇടിച്ചിലും വ്യാപകമായി. ഇന്നലെ റവന്യൂ വകുപ്പ് അധികൃതർ അച്ചൻകോവിലാറിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |