ആര്യനാട്: ഉഴമലയ്ക്കലിൽ ആളൊഴിഞ്ഞ വീട്ടിൽ വിളിച്ചുവരുത്തി 26 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്ന് പേർ കോടതിയിൽ കീഴടങ്ങി. ആര്യനാട് താന്നിമൂട് പള്ളിവിളാകത്ത് വീട്ടിൽ ടി. ശ്രീജിത്ത്, ആര്യനാട് കൊല്ലക്കുടി വിളാകത്ത് എസ്. വിഷ്ണു, ആര്യനാട് കൊക്കോട്ടേല ഈഞ്ചപ്പുരി ഉണ്ണി ഭവനിൽ ടി. നന്ദു എന്നിവരാണ് നെടുമങ്ങാട് കോടതിയിൽ കീഴടങ്ങിയത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് ആര്യനാട് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |