കിളിമാനൂർ: നഗരൂർ കോട്ടയ്ക്കൽ സ്വദേശി ലിസിക്കും രണ്ട് പെൺമക്കൾക്കുമായി സർവീസ് സഹകരണ ബാങ്ക് സഹകാരി കൂട്ടമായും ആറ്റിങ്ങൽ കെയറും സുമനസുകളായവരും ചേർന്ന് നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കൈമാറി. അടൂർ പ്രകാശ് എം.പി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി, നഗരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. ഇബ്രാഹിം കുട്ടി, എ. ഷിഹാബുദ്ദീൻ, ബി. രത്നാകരൻപിള്ള എന്നിവർ പ്രസംഗിച്ചു. നഗരൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസി ഡന്റായി 51 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുകയും ബാങ്കിനെ വളർച്ചയുടെ പാതയിൽ എത്തിക്കുകയും ചെയ്ത എ. ഇബ്രാഹിം കുട്ടിക്ക് ചടങ്ങിൽ ആദരമർപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |