SignIn
Kerala Kaumudi Online
Saturday, 27 April 2024 1.57 AM IST

തകർന്ന് തരിപ്പണമായി പാകിസ്ഥാൻ ക്രിക്കറ്റ്, സുരക്ഷാ കാരണങ്ങളാൽ പാക്ക് പര്യടനം ഉപേക്ഷിച്ച് കിവീസ്, ഇമ്രാന്റെ അഭ്യർത്ഥനയ്ക്ക് പുല്ലുവില നൽകി ന്യൂസിലാൻഡ് പ്രധാനമന്ത്രി

cricket

റാവൽപിണ്ടി: ഇന്ന് ആരംഭിക്കേണ്ടിയിരുന്ന ന്യൂസിലാൻഡിന്റെ പാകിസ്ഥാൻ പര്യടനം മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഉപേക്ഷിച്ചു. ന്യൂസിലാൻഡ് താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് കാണിച്ചാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് പരമ്പരയിൽ നിന്നും പിന്മാറിയത്. ന്യൂസിലാൻഡ് താരങ്ങളുടെ സുരക്ഷയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡെന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് പോലും മുഖവിലക്ക് എടുക്കാൻ ന്യൂസിലാൻഡ് അധികൃതർ തയ്യാറായില്ല.

പാകിസ്ഥാനിലെ ന്യൂസിലാൻഡ് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് സർക്കാർ തലത്തിൽ ഒരു അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇതിനെയും പാകിസ്ഥാനിലുള്ള തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിപ്രായവും മാനിച്ച് ന്യൂസിലാൻഡ് പാകിസ്ഥാൻ പര്യടനം ഉപേക്ഷിക്കുകയുമാണെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് പത്രകുറിപ്പിൽ അറിയിച്ചു.

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി ട്വന്റി മത്സരങ്ങളുമാണ് ന്യൂസിലാൻഡിന്റെ പാകിസ്ഥാൻ പര്യടനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന് മൂന്ന് മണിക്ക് റാവൽപിണ്ടിയിൽ ആരംഭിക്കാനിരിക്കെയായിരുന്നു പര്യടനം ഉപേക്ഷിച്ചത്. ഇരു ടീമുകളും ഹോട്ടലിൽ നിന്ന് ഗ്രൗണ്ടിലേക്ക് പോലും യാത്ര തിരിച്ചില്ല. കാണികൾക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം നൽകിയതുമില്ലായിരുന്നു. ന്യൂസിലാൻഡ് താരങ്ങൾ നിലവിൽ തിരിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PAKISTAN CRICKET, NEW ZEALAND CRICKET, IMRAN KHAN, JACINTHA ARDERN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.