കളമശേരി: സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുസാറ്റ് അന്തർ സർവകലാശാലാ നാനോ ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന 'നാനോഐക്കൺ-2022' മെഗാ കോൺഫറൻസിന്റെ വെബ്സൈറ്റ് പ്രകാശനം വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ നിർവ്വഹിച്ചു. പ്രോ-വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, നാനോ ഗവേഷണ കേന്ദ്രം മേധാവി ഡോ. ഹണി ജോൺ, വിവിധ വകുപ്പു മേധാവികൾ, അദ്ധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അപ്ലൈഡ് കെമിസ്ട്രി, ഫിസിക്സ്, ഫോട്ടോണിക്സ്, ബയോടെക്നോളജി, പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി, എൻവയോൺമെന്റൽ സ്റ്റഡീസ്, ഇൻസ്ട്രുമെന്റേഷൻ, വെർച്വൽ സെന്റർ ഫോർ ബേസിക് സയൻസസ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |