SignIn
Kerala Kaumudi Online
Friday, 26 April 2024 10.18 PM IST

ശിവദാസൻ നായരുടെ സസ്പെൻഷൻ റദ്ദാക്കി

k-sivadasan-nair

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ. ശിവദാസൻ നായരുടെ സസ്പെൻഷൻ റദ്ദാക്കി. അച്ചടക്കലംഘനത്തിന് കെ.പി.സി.സി നൽകിയ നോട്ടീസിന് മുൻ ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ

ശിവദാസൻ നായർ തൃപ്തികരമായ മറുപടി നൽകുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തസാഹചര്യത്തിലാണ് സസ്‌പെൻഷൻ റദ്ദാക്കി പാർട്ടിയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അറിയിച്ചു.
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചാനലുകളിലൂടെ പരസ്യവിമർശനമുന്നയിച്ചതിനാണ് ശിവദാസൻ നായരെയും കെ.പി. അനിൽകുമാറിനെയും സസ്പെൻഡ് ചെയ്തത്. വിശദീകരണം തേടാതെയുള്ള നടപടിയെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് അടുത്ത ദിവസം ഇരുവർക്കും നോട്ടീസ് നൽകി. ശിവദാസൻ നായർ ഖേദമറിയിച്ചപ്പോൾ അനിൽകുമാർ അതിന് തയ്യാറായില്ല. പിന്നാലെ അനിൽകുമാർ പാർട്ടി വിട്ട് സി.പി.എമ്മിനൊപ്പം ചേർന്നു. അദ്ദേഹത്തെ പിന്നീട് കോൺഗ്രസ് പുറത്താക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SIVADASAN NAIR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.