തൃശൂർ : ടെസ്റ്റ് കുറച്ചെങ്കിലും പ്രതിദിന കൊവിഡ് കണക്കിൽ വൻ കുതിപ്പ്. 12 ദിവസത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും നാലായിരം കടന്നു. 13,436 പേരെ പരിശോധിച്ചപ്പോൾ 4013 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പഞ്ചായത്തുകളിൽ അമ്പതിന് മുകളിൽ ടി.പി.ആർ നിരക്ക് എത്തിയപ്പോൾ ഇതിൽ പൂമംഗലം, പുതുക്കാട് പഞ്ചായത്തുകളിൽ 75 ശതമാനം കടന്നു.
പൂമംഗലത്ത് 47 പേരെ ടെസ്റ്റ് ചെയ്തതിൽ 37 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 78.72 ശതമാനമാണ് ടി.പി.ആർ. പുതുക്കാട് 94 പേരെ പരിശോധിച്ചപ്പോൾ 72 പേർക്കും രോഗം സ്ഥിരീകരിച്ചു. 16 പഞ്ചായത്തുകളിൽ 40 ശതമാനത്തിനും മുകളിലെത്തി. കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞത് ആശ്വാസം പകർന്നിരുന്നു. രണ്ട് ദിവസം മുമ്പ് 1500 വരെയെത്തിയത് വ്യാഴാഴ്ച മൂവായിരത്തിനും ഇന്നലെ നാലായിരത്തിനും മുകളിലെത്തി. മാസ്കുണ്ടെന്നത് മാത്രമാണ് പ്രധാന പ്രതിരോധ കവചം. ജനജീവിതം സാധാരണ നിലയിലാണ് . വലിയ ആൾക്കൂട്ട പരിപാടികളില്ലെങ്കിലും കൂടിച്ചേരലുകൾ നടക്കുന്നുണ്ട്.
50%ന് മുകളിൽ
ടി.പി.ആർ നിരക്ക്
പൂമംഗലം 78.72%
പുതുക്കാട് 76.60 %
കാട്ടാകാമ്പൽ 66.99 %
കൈപ്പറമ്പ് 66 %
തൃക്കൂർ 52.83 %
പാവറട്ടി 51.24 %
കണ്ടാണശേരി 51.06 %
അളഗപ്പനഗർ 50.63 %
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |