SignIn
Kerala Kaumudi Online
Saturday, 27 April 2024 2.22 AM IST

രാമച്ചം കൃഷിയിലൂടെ കനാൽ തീര സംരക്ഷണം

kanal
കനാൽ തീര സംരക്ഷണത്തിനായി വടകര- മാഹി കനാൽ തീരത്ത് തിരുവള്ളൂർ പഞ്ചായത്ത് രാമച്ചം കൃഷിക്ക് തുടക്കമിട്ടപ്പോൾ

വടകര: രാമച്ചം കൃഷിയിലൂടെ കനാൽ തീര സംരക്ഷണവുമായി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്. വടകര-മാഹി കനാൽ തീരത്താണ് കയർ ഭൂവസ്ത്രം ചുറ്റി രാമച്ചം കൃഷി തുടങ്ങിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തിയാണ് പഞ്ചായത്തിലൂടെ പോകുന്ന കനാൽ ഭാഗത്ത് കൃഷി ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ അദ്ധ്യക്ഷത വഹിച്ചു. ഗീത കെ.എം പദ്ധതി വിശദീകരിച്ചു. നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാൻ, പി.പി.രാജൻ, ഹാജറ പി.സി, രതീഷ് അനന്തോത്ത്, പഞ്ചായത്ത് സെക്രട്ടറി സിന്ധു പി.ജി, ജോണി, ശില്പ ചന്ദ്രൻ , വിഷ്ണു പ്രണവ് എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ഡി. പ്രജീഷ് സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, KANAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.