SignIn
Kerala Kaumudi Online
Saturday, 27 April 2024 3.50 AM IST

18 വയസിന് മുകളിൽ വാക്‌സിൻ 100 ശതമാനം: കൊവിഡിൽ കോർപറേഷൻ പ്രതിരോധ കവചം

colector
കണ്ണൂർ കോർപ്പറേഷൻ 100% വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ ഭാഗമായി ജൂബിലി ഹാളിലെ വാക്സിനേഷൻ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർക്ക് ജില്ലാ കളക്ടർ മധുരം നൽകുന്നു.

കണ്ണൂർ :കോർപ്പറേഷൻ പരിധിയിലെ താമസക്കാരിൽ 18 വയസ്സ് തികഞ്ഞ മുഴുവനാളുകൾക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകിയതായി മേയർ ടി.ഒ.മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇതോടെ കേരളത്തിൽ എല്ലാവർക്കും വാക്‌സിൻ നൽകുന്ന ആദ്യത്തെ കോർപ്പറേഷനായി കണ്ണൂർ .

വാക്‌സിൻ നൽകേണ്ട1,57,265 പേരിൽ കൊവിഡ് ബാധിച്ചു 90 ദിവസം തികയാത്തവരും വാക്‌സിൻ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവരും ഒഴികെയുള്ള മുഴുവൻ ആളുകൾക്കുമാണ് വാക്‌സിൻ നൽകിയെന്ന് മേയർ അവകാശപ്പെട്ടു..കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് പുറമെ അതിഥി തൊഴിലാളികൾ,ഓട്ടോഡ്രൈവർമാർ,മോട്ടോർ തൊഴിലാളികൾ,ചുമട്ട് തൊഴിലാളികൾ തുടങ്ങി നിരവധി പേർക്ക് ഈ കാലയളവിൽ വാക്‌സിൻ നൽകിയിട്ടുണ്ട്.വാക്‌സിൻ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവർക്ക് ഒരു അവസരം കൂടി നൽകുന്നതിന് കഴിഞ്ഞ ദിവസങ്ങളിലും, ജൂബിലി ഹാളിലും വിവിധ പി. എച്ച് .സി കളിലും വാക്‌സിനേഷൻ ക്യാമ്പ് ഒരുക്കിയെന്നും മേയർ പറഞ്ഞു.

ജില്ലാ ഭരണകൂടവും, ജില്ലാ ആരോഗ്യവകുപ്പും കൗൺസിലർമാർ, ഡോക്ടർമാർ ഉൾപ്പെടെയുള്ള പി .എച്ച് .സി യിലെ ജീവനക്കാർ, സ്വകാര്യ ആശുപത്രികളിലെ പാരാമെഡിക്കൽ ജീവനക്കാർ,ആശാ വർക്കർമാർ, പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, കോർപ്പറേഷൻ ജീവനക്കാർ,ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ വളണ്ടിയർമാർ,ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് സഹായിക്കുന്ന മാധ്യമ സുഹൃത്തുക്കൾ തുടങ്ങി മുഴുവൻ ആളുകളുടെയും പിന്തുണ തീർച്ചയായും ഈ നേട്ടത്തിന് പിന്നിലുണ്ടെന്നും മേയർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ മേയർക്ക് പുറമെ ഡെപ്യൂട്ടി മേയർ കെ. ഷബീന സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷമീമ, അഡ്വ .പി. ഇന്ദിര, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, ഷാഹിന മൊയ്ദീൻ,കൗൺസിലർ എസ് .ഷഹീദ, സെക്രട്ടറി ഡി .സാജു എന്നിവർ സംബന്ധിച്ചു.

കേക്ക് മുറിച്ച് കളക്ടർ

എല്ലാവർക്കും വാക്സിൻ നൽകിയതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനായി ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖരൻ ജൂബിലി ഹാൾ സന്ദർശിച്ചു. മേയർ, കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരോടൊപ്പം കേക്ക് മുറിച്ചും മധുരം പങ്കിട്ടും സന്തോഷം പങ്ക് വെച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.