SignIn
Kerala Kaumudi Online
Friday, 26 April 2024 7.56 AM IST

28 വർഷം മുമ്പ് ടി വിയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന പരസ്യം പുനരാവിഷ്കരിച്ച് കാഡ്ബറീസ്, പക്ഷേ ചെറിയൊരു ട്വിസ്റ്റ്

cadburys

ന്യൂഡൽഹി: കാഡ്ബറീസ് എന്ന ചോക്കളേറ്റ് കമ്പനിക്ക് ഇന്ത്യക്കാരുടെ ഇടയിൽ ഒരു സ്ഥിരം സ്ഥാനം നേടിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് 28 വർഷം മുമ്പ് ഇറങ്ങിയ അവരുടെ ഒരു പരസ്യമായിരുന്നു. ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഇറങ്ങിയ ആ പരസ്യത്തിൽ ബാറ്റ്സ്മാൻ ഒരു സിക്സ് അടിക്കുമ്പോൾ ഗാലറിയിൽ കാഡ്ബറീസും നുണഞ്ഞ് കളി കണ്ടുകൊണ്ടിരുന്ന യുവതി സെക്ക്യൂരിറ്റിയേയും മറികടന്ന് ഗ്രൗണ്ടിൽ ഇറങ്ങി ആഹ്‌ളാദം പ്രകടിപ്പിക്കുന്നതായാണ് കാണിക്കുന്നത്. വലിയൊരു തരംഗം തന്നെയായിരുന്നു ആ പരസ്യം അന്ന് സൃഷ്ടിച്ചത്. ഈ പരസ്യം ഇല്ലാത്ത ഒരു ക്രിക്കറ്റ് മത്സരം പോലും ടിവിയിൽ കാണിച്ചിരുന്നില്ല.

പ്രശസ്ത മോഡൽ ഷിമോണ റാഷി അഭിനയിച്ച ആ പഴയ പരസ്യം കാഡ്ബറീസ് വീണ്ടും പുനസൃഷ്ടിച്ചിരിക്കുകയാണ്. അന്ന് സിക്സർ കണ്ട് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത് യുവതി ആയിരുന്നെങ്കിൽ പുതിയ പരസ്യത്തിൽ ഗാലറിയിൽ കാഡ്ബറീസ് നുണഞ്ഞു കൊണ്ട് ഇരിക്കുന്നത് യുവാവും സിക്സർ അടിക്കുന്നത് വനിതാ ക്രിക്കറ്ററുമാണ്. ഐ പി എല്ലിനും ഈ മാസം അവസാനം തുടങ്ങുന്ന ഇന്ത്യൻ വനിതകളുടെ ആസ്ട്രേലിയൻ പര്യടനത്തിനും മുന്നോടിയായാണ് കാഡ്ബറീസ് പരസ്യം ഇറക്കിയിരിക്കുന്നത്.

സ്ത്രീ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് തങ്ങൾ പരസ്യം പുനസൃഷ്ടിച്ചതെന്ന് പുതിയ പരസ്യത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച മൊണ്ടെലെസ് പരസ്യ ഏജൻസിയുടെ സീനിയർ ഡയറക്ടർ അനിൽ വിശ്വനാഥൻ പറഞ്ഞു. ഒഗിൾവി പരസ്യ കമ്പനിയാണ് 1993ലെ പരസ്യം കാഡ്ബറീസിനു വേണ്ടി നിർമിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CADBURYS, NEW AD, OLD AD, NOSTALGIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.