കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. നേരത്തെ രാഷ്ട്രീയം വിടുമെന്ന് ബാബുൽ അറിയിച്ചിരുന്നുവെങ്കിലും വേറെ രാഷ്ട്രീയപാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നില്ല.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, രാജ്യസഭ എം.പി ഡെറിക് ഒബ്രിയാൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ബാബുൽ അംഗത്വമെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |