SignIn
Kerala Kaumudi Online
Friday, 26 April 2024 10.27 PM IST

ലളിതമായ ചടങ്ങുകളോടെ പത്രാധിപർ അനുസ്‌മരണം, അവാർഡ്‌ദാനം

s

‌തിരുവനന്തപുരം: കേരള കൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ 40-ാമത് ചരമവാർഷിക ദിനാചരണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെ കേരളകൗമുദിയുടെ യൂണിറ്റുകളിലും സന്നദ്ധ-സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിലും നടന്നു. കേരള കൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു തിരുവനന്തപുരം കോർപ്പറേറ്റ് ഒാഫീസിലെ ചടങ്ങ്.

രാവിലെ 8 മണി മുതൽ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്‌മരണ ചടങ്ങിൽ കേരള കൗമുദി ഡയറക്‌ടർ ലൈസ ശ്രീനിവാസൻ കെ. സുകുമാരൻ സ്‌മാരക അവാർഡുകൾ സമ്മാനിച്ചു. തിരുവനന്തപുരം യൂണിറ്റിലെ മികച്ച പ്രാദേശിക ലേഖകനുളള അവാർഡ് വർക്കല ലേഖകൻ കെ. ജയപ്രകാശ് ഏറ്റുവാങ്ങി.

നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുളള അവാർഡ് തിരുവനന്തപുരം യൂണിറ്റ് പ്രിന്റിംഗ് വിഭാഗത്തിലെ പ്രസന്നൻ നായരുടെ മകൻ പി. ജിഷ്‌ണുവും പത്തനംതിട്ട യൂണിറ്റ് ഡി.ടി.പി വിഭാഗത്തിലെ റൂബർട്ടിന്റെ മകൾ റിയ ആനി റൂബർട്ടും സ്വീകരിച്ചു. പ്ലസ്‌ ടു വിഭാഗത്തിനുള്ള അവാർഡ് കോഴിക്കോട് യൂണിറ്റിലെ എൻ.പി. അനിൽകുമാറിന്റെ മകൾ അഞ്ജന അനിലിന് നൽകി. മാനേജ്‌മെന്റിന്റെയും യൂണിയന്റെയും ക്യാഷ് അവാർഡും നൽകി.

യൂണിറ്റ് ചീഫ് എസ്. വിക്രമൻ, നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്. സാബു, പ്രസിഡന്റ് വി. ബാലഗോപാൽ, വർക്കിംഗ് പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K.SUKUMARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.