തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീൻ - ഗ്രീൻ പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ ശുചിത്വ സർവ്വേക്ക് തുടക്കമായി. വയലോടി വാർഡിൽ നടന്ന പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് നിർവ്വഹിച്ചു. വാർഡ്തല ക്ലസ്റ്റർ സമിതിയുടെ നേതൃത്വത്തിൽ ദ്വിദിന സർവ്വേയാണ് നടക്കുക. വാർഡ്തല സർവേക്കു ശേഷം പഞ്ചായത്ത്തല ക്രോഡീകരണം നടത്തും. വയലോടിയിൽ നടന്ന പരിപാടിക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത സഫറുള്ള, വി.വി. അബ്ദുല്ല ഹാജി, സി.ടി. വാജിദ്, എം.ടി.പി. അബ്ദുല്ല, സുനിൽ കുമാർ, ബിന്ദു, കെ.വി. അനിത, വി.എം. ഫായിസ്, ടി. വനജ, സി. പുഷ്പലത, ഇ. സരിജ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |