ദുബായ്:കൊവിഡ് വ്യാപനത്തെ തുടർന്ന് പാതിവഴിയിൽ നിറുത്തി വച്ച ഐ.പി.എൽ പതിന്നാലാം സീസൺ ഇന്ന് ദുബായിൽ പുന:രാരംഭിക്കും. ദുബായ് ഇന്റർനാഷണൽ സ്റ്രേഡിയത്തിൽ രാത്രി 7.30ന് നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസ് ചെന്നൈ സൂപ്പർകിംഗ്സിനെ നേരിടും. ഏപ്രിൽ 9ന് ഇന്ത്യയിൽ തുടങ്ങിയ ഐ.പി.എൽ മേയ് ആദ്യവാരം നിറുത്തി വച്ച് ഫൈനൽ ഉൾപ്പെടയുള്ള രണ്ടാം ഘട്ടം യു.എ.ഇയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒക്ടോബർ 15നാണ് ഫൈനൽ.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കുറച്ച് ശതമാനം കാണികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. യു.എ.ഇയിലും ഒമാനിലുമായി അടുത്ത മാസം തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഡ്രസ്സ് റിഹേഴ്സൽ കൂടിയാവും ഐ.പി.എൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |