കൊച്ചി: കേരളം സ്ത്രീ സൗഹൃദമാകാൻ കുടുംബങ്ങൾ കൂടുതൽ ജനാധിപത്യ വത്ക്കരിക്കപ്പെടണമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. കെ.പി.സി.സി. വിചാർ വിഭാഗ് എറണാകുളം ജില്ലാ കമ്മിറ്റി കേരളം സ്ത്രീ സൗഹൃദമല്ലാതാകുന്നുവോ എന്ന വിഷയത്തിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ എല്ലാം നയപരമായ തീരുമാനങ്ങളെടുക്കുന്ന മേൽതട്ടിൽ നിന്ന് വനിതകളെ എന്നും അകറ്റി നിർത്തിയിട്ടുണ്ട്. ഇത് ബോധപൂർവം തന്നെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നതാണെന്നും രമ ആരോപിച്ചു. വിചാർവിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |