SignIn
Kerala Kaumudi Online
Friday, 26 April 2024 7.31 PM IST

അപൂർവമായ ഗാഗ് പഴം തുമ്പൂരിൽ

gag-fruit

ഇരിങ്ങാലക്കുട : കേരളത്തിൽ അപൂർവമായി മാത്രം കാണുന്ന ഗാഗ് പഴം ഇരിങ്ങാലക്കുടയ്ക്കടുത്ത തുമ്പൂരിൽ വിളഞ്ഞുനിൽക്കുന്നത് കാണാൻ തിരക്കേറുന്നു. തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന ഗാഗ് പഴം കേരളത്തിൽ മധുര പാവൽ, പറുദീസ പഴം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. മാംസ്യം, ജീവകങ്ങൾ, കാൽസ്യം, ലവണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്ന ഈ പഴത്തിൽ വിറ്റാമിൻ എ കൂടുതലുള്ളതിനാൽ കാഴ്ച ശക്തിക്ക് നല്ലതാണ്. ഇതിന്റെ കായും ഇലയും ഔഷധ ഗുണമുള്ളതാണെന്ന് പറയപ്പെടുന്നു. തുമ്പൂർ റൂറൽ ഹൈസ്‌ക്കൂളിലെ ഹെഡ്മിസ്ട്രസ്സും ആലയിൽ രാജേഷിന്റെ ഭാര്യയുമായ സെനിത്താണ് 8 മാസം മുമ്പ് മഞ്ഞപ്ര സ്വദേശി ജോജോയിൽ നിന്നും 4 തൈകൾ വാങ്ങിക്കൊണ്ടുവന്ന് പറമ്പിൽ നട്ടത്. ഇതിൽ 2 ആൺ ചെടികളും ഒരു പെൺചെടിയുമാണിപ്പോഴുള്ളത്. രാജേഷും പ്ലസ്ടു വിദ്യാർത്ഥിനിയായ മകൾ നീലിമയും ചെടിയെ പരിപാലിക്കാൻ സെനിത്തിനൊപ്പമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GAG FRUIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.