തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലെ നൂറിലേറെ ഐ.ടി കമ്പനികളിലെ രണ്ടായിരത്തിലേറെ ഒഴിവുകളിലേക്ക് jobs.prathidhwani.orgൽ 21വരെ രജിസ്റ്റർ ചെയ്യാം. ബഹുരാഷ്ട്ര കമ്പനികളായ യു.എസ്.ടി, അലയൻസ്, എച്ച്.എൻ.ആർ ബ്ലോക്ക്, ക്വസ്റ്റ് ഗ്ലോബൽ, ടാറ്റ എൽക്സി എന്നിവയിലടക്കം ഒഴിവുകളുണ്ട്. 22മുതൽ 30വരെ അഭിമുഖം നടത്തും.
ഡെവോപ്സ് എൻജിനിയർ, ആർക്കിടെക്ട്, ഓട്ടോമേഷൻ ടെസ്റ്റിംഗ്, ബിഗ് ഡാറ്റ, ഡി.ബി ഡെവലപ്പർ, ഫുൾസ്റ്റാക്ക് ഡെവലപ്പർ, യു.എക്സ് ഡിസൈനർ, ജാവ, ഡോട്ട് നെറ്റ്, പൈത്തൺ ടെക്നോളജികളിലും ബിസിനസ് അനലിസ്റ്റ്, കൺസൾടെന്റ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെക്നിക്കൽ റൈറ്റർ തസ്തികകളിലാണ് ഒഴിവുകളേറെയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |