തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ കോട്ടയ്ക്കകം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര നടയിൽ 71 ദീപം തെളിച്ചു. ഫോർട്ട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷ പരിപാടികൾ മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത സുബ്രമണ്യം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആർ സുരേഷ്, ഫോർട്ട് ഏരിയ പ്രസിഡന്റ് എസ് ഹരികുമാർ, ജനറൽ സെക്രട്ടറി ജെ. മണികണ്ഠൻ, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സന്ധ്യ ശ്രീകുമാർ, കൗൺസിലർമാരായ ജാനകി അമ്മാൾ, സുരേഷ് .കെ.കെ,വെങ്കിട്ടരാമ ശർമ്മ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |