SignIn
Kerala Kaumudi Online
Saturday, 04 May 2024 6.58 AM IST

പിണറായിയുടേത് കരുണാകരന്റെ ശൈലി, എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള കഴിവുണ്ട്, പുകഴ്ത്തലുമായി കെ  മുരളീധരൻ

km

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നും എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോയ കെ കരുണാകരന്റെ ശൈലിയാണ് അദ്ദേഹത്തിനെന്നുമാണ് മുരളീധരൻ പറഞ്ഞ്. കോൺഗ്രസിന് പാർട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവൻ സമയ പ്രവർത്തകരെ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ജില്ലാ കോൺ​ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ

മുരളീധരന്റെ വാക്കുകൾ

'അച്ചടക്കം ഞാനുൾപ്പെടെ എല്ലാവർക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ച ഇല്ല. ശീലങ്ങൾ മാറണം. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പാര വയ്ക്കുന്ന ആളുകൾ പാർട്ടിക്ക് വേണ്ട. കോൺഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നത്. ആദർശത്തിന്റെ പേരിലല്ല മൂന്നുപേർ ഇപ്പോൾ പാർട്ടി വിട്ടത്. എ കെ ജി സെൻററിൽ സ്വീകരിക്കുന്ന തരത്തിൽ അവർ അധ:പതിച്ചു. ജി സുധാകരനെ പുറത്താൻ നോക്കുന്ന പാർട്ടിയിലേക്കാണ് അവർ പോയത്. നേമത്ത് അടിയൊഴുക്കുകൾ ഉണ്ടായി. അത് തടയാൻ കഴിഞ്ഞെങ്കിൽ ജയിക്കാൻ കഴിഞ്ഞേനെ.സ്റ്റാൻ സ്വാമിയെ കൊന്നവരാണ് ഇപ്പോൾ പാലാ ബിഷപ്പിന് പിന്തുണ നൽകുന്നത്. ബി ജെ പി ക്ക് വളരാൻ സി പി എം സഹായം ചെയ്യുകയാണ്'.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K MURALEEDHARAN PRAISES PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.