SignIn
Kerala Kaumudi Online
Friday, 26 April 2024 2.26 PM IST

മതസൗഹാർദ്ദത്തിനും ഐക്യത്തിനും കോട്ടം തട്ടാൻ അനുവദിക്കരുത്, നാർക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കണമെന്ന് ആലഞ്ചേരി

alanchery

കൊച്ചി: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനെ തുടർന്നുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന പ്രസ്താവനകൾ ദുർവ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കും. മതസൗഹാർദ്ദത്തിനും, ഐക്യത്തിനും കോട്ടംതട്ടാൻ അനുവദിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിവാദങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ- സമുദായ- മതനേതാക്കൾ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതവികാരങ്ങൾ മുറിപ്പെടുത്തുന്ന കാര്യങ്ങളിൽ വിവേകത്തോടെയും പരസ്പര ബഹുമാനത്തോടെയും ചർച്ചകൾ നടത്തി പരിഹാരം ഉണ്ടാക്കണം.. എല്ലാ മതങ്ങളെയും ബഹുമാനിച്ച് അവരുമായി സഹകരിച്ച് മുന്നോട്ട് പോകണം എവന്നതാണ് സഭ മുന്നോട്ട് വയ്ക്കുന്നത്. സമൂഹത്തിൽ സംഘർഷം ഉണ്ടാക്കാൻ ക്രൈസ്തവ സഭകളോ സഭ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. ഈ നിലപാടിൽ നിന്ന് മാറാതിരിക്കാൻ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്നും ആലഞ്ചേരി നിർദ്ദേശിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTIC JIHAD, MAR ALANCHERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.