കോട്ടയം: ജില്ലയിൽ 18 വയസിനു മുകളിൽ പ്രായമുള്ളവരിൽ ഒന്നാം ഡോസ് സ്വീകരിച്ചിട്ടില്ലാത്തവർക്ക് 20, 21 തീയതികളിൽ കൂടി വാക്സിൻ സ്വീകരിക്കാം. 16, 17, 18 തീയതികളിൽ 25000 പേർ കൂടി ഒന്നാം ഡോസ് സ്വീകരിച്ചു. ജില്ലയിൽ 18 വയസിനുമുകളിലുള്ള 14.84 ലക്ഷം പേരിൽ 14,29,718 (96.3%) പേർ ഒന്നാം ഡോസ് സ്വീകരിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന 55000 (3.7%) പേരിൽ ഭൂരിപക്ഷവും കൊവിഡ് സ്ഥിരീകരിച്ച് മൂന്നു മാസം തികയാത്തതിനാൽ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവരാണ്. അലർജി ഉള്ളതുമൂലം വാക്സിൻ സ്വീകരിക്കാൻ കഴിയാതിരുന്നവർ ഡോക്ടറുമായി ബന്ധപ്പെടണം. കൊവിഡ്ഷീൽഡ് ഒന്നാം ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |