കഴിഞ്ഞദിവസം സൈമ അവാർഡ് നിശയിൽ എത്തിയ പ്രയാഗ മാർട്ടിന്റെ ലുക്ക് ചർച്ചാവിഷയമാകും.മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്ന വേഷത്തിലാണ് പ്രയാഗ ചടങ്ങിന് എത്തിയത്. ചുവപ്പും കറുപ്പും കരകളുള്ള വെള്ള നിറത്തിലുള്ള സാരിയുടുത്ത്, ചുവപ്പ് വട്ടപ്പൊട്ടും കുത്തിയാണ് പ്രയാഗ റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെട്ടത്. സൈമയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നടിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ജയലളിതയുടെ ജീവചരിത്രം വീണ്ടും സിനിമയാകുന്നോയെന്നും അതിൽ ത െെലവിയായി പ്രയാഗയാണോ അഭിനയിക്കുന്നതെന്നുമാണ് താരത്തിന്റെ ലുക്ക് കണ്ട് ആരാധകർ ചോദിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |