SignIn
Kerala Kaumudi Online
Friday, 26 April 2024 1.02 PM IST

വാക്സിനേഷൻ അതിവേഗം, 32 ഇടത്ത് 100 ശതമാനം സെഞ്ച്വറിക്കരികെ ജില്ല

fg

കൊച്ചി: 27പഞ്ചായത്തുകൾ, അഞ്ച് മുനിസിപ്പാലിറ്റികൾ, കൊവിഡിനെതിരെയുള്ള വാക്‌സിനേഷൻ പോരാട്ടത്തിൽ സെഞ്ച്വറിയടിച്ച് തിളങ്ങി നിൽക്കുകയാണ് ജില്ലയിലെ 32 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ.18 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും വാക്‌സിൻ നൽകി. രണ്ടാം ഡോസ് വാക്‌സിനും വേഗത്തിൽ നൽകി വരുന്നു. 85 ശതമാനത്തിലധികം പേരും ജില്ലയിൽ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഈ ആഴ്ചയോടെ സമ്പൂർണ വാക്‌സിനേഷനെന്ന നേട്ടമാണ് ലക്ഷ്യം. ലക്ഷ്യത്തിലെത്തിയാൽ 100 ശതമാനം വാക്സിനേഷനിൽ ഒന്നാമനാകും എറണാകുളം.

31 ലക്ഷം പേരാണ് ജില്ലയിലുള്ളത്. കൃത്യമായ പ്ലാനിംഗും വാക്സിൻ നോഡൽ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രതിദിന അവലോകനവുമാണ് വാക്സിനേഷൻ വേഗത്തിലാക്കിയത്. ആഴ്ചയിൽ രണ്ട് തവണ സംസ്ഥാന തലത്തിലും യോഗം ചേർന്നിരുന്നു. മൂന്ന് ലക്ഷം ഡോസ് വാക്സിനാണ് ജില്ലയുടെ കരുതൽ ശേഖരത്തിലുള്ളത്. തദ്ദേശ സ്ഥാപനങ്ങളിൽ വാക്സിനേഷൻ 90ശതമാനനത്തിന് മുകളിലാണ്.

 ജില്ലയിൽ 85%

 32 ഇടത്ത് 100%

 കരുതൽ 3 ലക്ഷം ഡോസ്

 കണക്കിൽ സെഞ്ച്വറി

കേന്ദ്ര സർക്കാരിന്റെ വാക്സിൻ കണക്ക് പ്രകാരം ജില്ലയ്ക്കായി 28 ലക്ഷം ഡോസ് വാക്സിൻ നൽകി. 31ലക്ഷം ആളുകൾ ജില്ലയിലുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കേന്ദ്ര സർക്കാരിന്റെ പട്ടിക പ്രകാരമാണെങ്കിൽ ജില്ല ഇതിനോടകം ആദ്യ ഡോസിൽ 100 ശതമാനം പിന്നിട്ടു ! മൂന്ന് ലക്ഷം പേരാണ് ഇനി ആദ്യ ഡോസ് സ്വീകരിക്കാനുള്ളത്. ഇതിൽ 1.5 ലക്ഷം പേർ കൊവിഡ് രോഗികളും രോഗം ഭേദമായി മൂന്ന് മാസം തികയാത്തവരുമാണ്. 1.5 ലക്ഷം ആളുകൾക്ക് ആദ്യ ഡോസ് നൽകാനുള്ള തീവ്ര യജ്ഞത്തിലാണ് ആരോഗ്യ വകുപ്പ്.

 രണ്ടിടത്ത് വീഴ്ച

കഴിഞ്ഞ ആഴ്ച തന്നെ 100 ശതമാനം വാക്സിനേഷനെന്ന ലക്ഷ്യത്തിൽ എത്താമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കണക്കുകൂട്ടൽ. എന്നാൽ തൃപ്പൂണിത്തുറ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച തിരിച്ചടിയായി. ജില്ലയിൽ 15 ശതമാനം വാക്സിനേഷനാണ് നടക്കാനുള്ളത്. ഇതിൽ ഭൂരിഭാഗവും തൃപ്പൂണിത്തുറ,പെരുമ്പാവൂർ മണ്ഡലങ്ങളിലാണ്. തദ്ദേശ സ്ഥാപനങ്ങൾ വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കാൻ വൈകിയതാണ് തിരിച്ചടിയായത്. കുത്തിവയ്പ് ഊർജിതമാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

പഞ്ചായത്ത്

മൂക്കന്നൂർ
മാറാടി
കീരംപാറ
പാലക്കുഴ
വാരപ്പെട്ടി
രാമമംഗലം
തിരുമാറാടി
വാളകം
തുറവൂർ
പോത്താനിക്കാട്
ആയവന
അയ്യമ്പുഴ
എടക്കാട്ടുവയൽ
കല്ലൂർകാട്
വരാപ്പുഴ
കറുകുറ്റി
മഞ്ഞപ്ര
പാമ്പാക്കുട
മുളന്തുരുത്തി

മുനിസിപ്പാലിറ്റി

പിറവം
മൂവാറ്റുപുഴ
അങ്കമാലി
ആലുവ
കൂത്താട്ടുകുളം

 വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നത്.

ഡോ.എം.ജി. ശിവദാസ്

വാക്സിനേഷൻ

നോഡൽ ഓഫീസർ

എറണാകുളം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.