തിരുവനന്തപുരം: തോട്ടം ശ്രീനാരായണ സമാധി സ്മാരക ഗ്രന്ഥശാലയുടെ 82ാം വാർഷികവും ശ്രീനാരയണ ഗുരുദേവന്റെ 94ാം മഹാസാമധി ദിനവും നാളെ വൈകിട്ട് 5.30ന് ആചരിക്കും. ഗ്രന്ഥശാലഹാളിൽ ചേരുന്ന യോഗം ഗ്രന്ഥകാരനും കവിയും കേരളകൗമുദി സ്പെഷ്യൽ എഡിറ്ററുമായ മഞ്ചുവെള്ളായണി ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് വി.രാജഗോപാൽ അദ്ധ്യക്ഷനാകും. കൗൺസിലർ വി.വിജയകുമാരി, പ്രൊഫ.ഡോ.വി.ശിശുപാലപ്പണിക്കർ, പ്രൊഫ.ഡോ.ശ്രീജ ജെ.എസ് ഗ്രന്ഥശാല സെക്രട്ടറി എസ്.മോഹനകുമാർ,ട്രഷറർ രാജൻ നായർ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |