തിരുവനന്തപുരം: മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ കോളേജ് ,സർവകലാശാലകളിൽ ബിരുദ -ബിരുദാനന്തര കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 'കേരളത്തിന്റെ മത സൗഹാർദ്ദ പാരമ്പര്യവും സമീപകാല പ്രതിസന്ധികളും എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തും. എട്ട് പേജിൽ കവിയാത്ത രചനകൾ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം ഒക്ടോബർ 15നകം ലഭിക്കണം. വിജയികൾക്ക് 10,000 , 5,000 , 3,000 രൂപ വിലയുള്ള പുസ്തകങ്ങളും ട്രോഫിയും മെറിറ്റ് സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. സൃഷ്ടികൾ അയക്കേണ്ട വിലാസം : സലിം എ. മരക്കട ,കൺവീനർ,കൾചറൽ കമ്മിറ്റി ,മുസ്ലിം അസോസിയേഷൻ,നന്ദാവനം,തിരുവനന്തപുരം. ഫോൺ : 9446500902.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |