മുംബയ്: നീലച്ചിത്ര നിർമ്മാണ കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്ക് ജാമ്യം. രണ്ട് മാസത്തെ ജയിൽവാസത്തിനൊടുവിലാണ് ജാമ്യം ലഭിച്ചത്. അരലക്ഷം രൂപ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ കെട്ടിവച്ചു. കുന്ദ്രയുടെ വിതരണ കമ്പനിയുടെ ഐ.ടി വിഭാഗം മേധാവി റയാൻ തോർപെക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.
ഏത് തരത്തിലുള്ള ഉള്ളടക്കമാണ് ഓൺലൈനിൽ പ്രസിദ്ധീകരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് കുന്ദ്രയല്ലെന്ന് അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ വാദിച്ചു. 1400 പേജ് വരുന്ന കുറ്റപത്രത്തിൽ ഒരിടത്ത് പോലും കുന്ദ്രയാണ് ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് എന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |