വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന ലാൽ അന്നിക്കരയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരൂപ്പടന്ന പള്ളിനടയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എം.ബി അന്നാസ് അദ്ധ്യക്ഷനായി. കെ.എച്ച് അബ്ദുൽ നാസർ, എ.ആർ രാംദാസ്, വി. മോഹൻദാസ്, കെ.എസ് അബ്ദുള്ളക്കുട്ടി, ഫസൽ പുത്തൻക്കാട്ടിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |