തെങ്ങമം : കെ റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ.പി.സി. സി എക്സിക്യൂട്ടീവ് അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് അരവിന്ദാക്ഷനുണ്ണിത്താൻ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പ്രമോദ്, രഞ്ജിനി കൃഷ്ണകുമാർ , സമരസമിതി സെക്രട്ടറി ശാന്തൻ പിള്ള , ഓമനക്കുട്ടൻ , മധു, കോശി, ശിവപ്രസാദ്, വിമൽ ,സജീവ്, അപ്പു, പ്രിയ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, വിജയൻ പിള്ള , സന്തോഷ് പള്ളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |