SignIn
Kerala Kaumudi Online
Friday, 26 April 2024 11.17 AM IST

പള്ളിപ്പുറം സി.ആർ.പി.എഫിന്റെ സ്നേഹസ്പർശം

1

പോത്തൻകോട്: കൊവിഡ് കാലത്ത് കഷ്ടത അനുഭവിക്കുന്ന അഗതിമന്ദിരങ്ങൾക്ക് പള്ളിപ്പുറം സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിന്റെ സ്നേഹസ്പർശം. ആറ്റിങ്ങൽ കരുണാലയത്തിലെയും പാച്ചിറ വൃദ്ധസദനത്തിലെയും നിരാലംബരായ അന്തേവാസികൾക്കാണ് നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുനൽകിയത്. ഗ്രൂപ്പ് സെന്ററിലെ ജവാന്മാരും അവരുടെ കുടുംബാംഗങ്ങളും സ്വരൂപിച്ച സാധനങ്ങളാണ് കൈമാറിയത്.

പള്ളിപ്പുറം ക്യാമ്പിലെ കൂട്ടായ്മയായ റിസ്‌വായുടെ ആഭിമുഖ്യത്തിലാണ് സന്നദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഡി.ഐ.ജി. രാധാകൃഷ്ണൻ നായർ, റിസ്‌വാ ഡയറക്ടർ ഗായത്രി രാധാകൃഷ്ണൻ, കമാൻഡന്റ് ജയചന്ദ്രൻ, ജാനകി ജയചന്ദ്രൻ, ഡെപ്യൂട്ടി കമാൻഡന്റ് അഷിത, അസിസ്റ്റന്റ് കമാൻഡന്റുമാരായ സോബിൻ, പ്രദീപ്‌, ദിവ്യ പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.